Thursday, September 16, 2010
Tuesday, September 7, 2010
പ്രവേശനോത്സവം 2010
ഉദ്ഘാടന ചടങ്ങില്‍ പ്രധാനദ്ധ്യാപിക സുലൈഖ ടീച്ചര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ്‌മെമ്പര്‍ ടിപി ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വായനശാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രമണി ടീച്ചര്‍ നന്ദി പറഞ്ഞു.
നവാഗതര്‍ക്ക് ഐഡന്റിറ്റി കാര്‍ഡും സമ്മാനങ്ങളും നല്‍കി. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
Friday, September 3, 2010
സീ എം സീ എല്‍ പീ സ്കൂള്‍ തലമുണ്ട
സീ എം സീ എല്‍ പീ സ്കൂള്‍ തലമുണ്ട
സമീപപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങളില്ലത്തതിനാല്‍ അന്നത്തെ വിദ്യഭ്യാസ തത്പരനും കാര്യപ്രസക്തനുമായ ശ്രീ ചാത്തുണ്ണി മേനോന്റെ ഓര്‍മ്മക്കായി നിര്‍ബന്ധ വിദ്യഭ്യാസമേഖലയായിരുന്ന ഈ പ്രദേശത്ത് സ്ഥാപിച്ച വിദ്യാലയമാണ് ചാത്തുണ്ണിമേനോന്‍ കമ്പല്‍സറി ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന സി എം സി എല്‍ പി സ്കൂള്‍. ആദ്യകാല മാനേജര്‍ പികെ നാരായണിക്കുട്ടി അമ്മയായിരുന്നു. 1951ല്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ വിദ്യാലയം 1955ല്‍ പൂര്‍ണ്ണ എല്‍പി സ്കൂളായി. നാട്ടിലെ ഉദാരമനസ്കരായ നാട്ടുകാരില്‍ പലരും കല്ല് മണ്ണ്‍ മരം ഓല എന്നിവ വിദ്യാലയ നിര്‍മ്മാണത്തിന് സംഭാവന നല്‍കി സഹായിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ അദ്യാപകര്‍തന്നെ മുന്‍ കൈയ്യെടുത്ത് വിദ്യാലയ ഷെഡുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരായി.
1956ല്‍ ഒന്നാം ക്ലാസില്‍ പുതിയ ഡിവിഷന്‍ ലഭിക്കുകയും തുടര്‍ന്ന് 1997 വരെ എല്ലാ ക്ലാസുകളിലും 2 ഡിവിഷന്‍ വീതം നിലനില്‍ക്കുകയും ചെയ്തു. അണ്‍ എയ്ഡ്ഡ് വിദ്യാലയങ്ങലുടെ അതിപ്രസരവും കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണക്കുറവും മൂലം ഡിവിഷന്‍ ഫാള്‍ അനുഭവപ്പെടുകയും തന്മൂലം 2004 വരെ 4 ക്ലാസുകളും 5 അദ്ധ്യാപകരുമായി മാറുകയും ചെയ്തു. അവസാനത്തെ 3 വര്‍ഷക്കാലം അണ്‍ എക്കണോമിക് പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. 2005ല്‍ അധ്യാപകരുടെയും നാട്ടുകാരുടെയും പി ടി എ യുടെയും ശ്രമഫലമായി കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും 2005-06 അദ്ധ്യയന വര്‍ഷത്തില്‍ ഒരുക്ലാാസിന് 2 ഡിവിഷന്‍ ലഭിക്കുകയും അതിലൊന്ന് ഇംഗ്ലീഷ് മീഡിയം ആവുകയും ചെയ്തു.
Subscribe to:
Posts (Atom)